ഫാ.ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നു; സ്വീകരിച്ച് വി മുരളീധരന്‍

ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു.

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

എന്‍ഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തു.

Exit mobile version