ചാവക്കാട് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

കോയമ്പത്തൂര്‍ കോത്തന്നൂര്‍ സ്വദേശി അശ്വിന്‍ ജോണ്‍സ് ആണ് മരിച്ചത്.

തൃശ്ശൂര്‍: ചാവക്കാട് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്ന് രാവിലെ 10.30നാണ് അപകടം നടന്നത്. കോയമ്പത്തൂര്‍ കോത്തന്നൂര്‍ സ്വദേശി അശ്വിന്‍ ജോണ്‍സ് ആണ് മരിച്ചത്.

അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് നീന്തി രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്.

രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു.

Exit mobile version