ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പോലീസിന് നല്‍കിയ മൊഴി.

Exit mobile version