ഹര്‍ത്താല്‍ ജനദ്രോഹ സമരമുറ! ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോടു യോജിക്കുകയും ഇല്ല; ജഗദീഷ്

സാധാരണക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന ഹര്‍ത്താല്‍ ഉപേക്ഷിക്കുക തന്നെ വേണം

കൊടുങ്ങല്ലൂര്‍: ഹര്‍ത്താലിനെതിരെ നടന്‍ ജഗദീഷ് രംഗത്ത്. ഹര്‍ത്താല്‍ ജനദ്രോഹ സമരമുറയാണെന്നും താരം പറയുന്നു. കാലം മാറിയതനുസരിച്ച് സമരമുറകളും മാറേണ്ടതുണ്ട്. ഏത് രാഷ്ട്രീയപാര്‍ട്ടി നടത്തിയാലും ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോട് യോജിക്കാനാകില്ല.

സാധാരണക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന ഹര്‍ത്താല്‍ ഉപേക്ഷിക്കുക തന്നെ വേണം. പൊതുജനങ്ങള്‍ ഹര്‍ത്താലിനെതിരെ ഒരുമിക്കണമെന്ന് ജഗദീഷ് പറയുന്നു. കെകെടിഎം ഗവ. കോളജ് അലുംമ്നി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം കലാവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version