അബിഗേല്‍ സാറയുടെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും

ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാര്‍ അറിയിച്ചു.

കൊല്ലം: പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടികൊണ്ട് പോയി ഉപേക്ഷിച്ച ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാര്‍ അറിയിച്ചു.

എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തില്‍ നിന്ന് കുഞ്ഞ് ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കും. കുട്ടിയുടെ
മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പം ഉണ്ട്.

അതേസമയം, കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ ചോദിച്ചറിയുക.

Exit mobile version