നവകേരള ബസിലും സദസിലും ബോംബ് വയ്ക്കും; ഭീഷണി കത്ത്

സംഭവത്തില്‍ കന്‍ോമെന്‍് പോലീസ് കേസെടുത്തു.

തിരുവനന്തപുരം: നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി. കത്തിലൂടെയാണ് ഭീഷണി എത്തിയത്. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ കന്‍ോമെന്‍് പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. നേരത്തെ കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ദളത്തിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്.

Exit mobile version