എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ നടന്നു, കുമരനെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നു പോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടയടിയിലേക്ക് എത്തിയത്.

പാലക്കാട്: കുമരനെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍തല്ല്. കുമരനെല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ടൗണില്‍ വെച്ച് ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നു പോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടയടിയിലേക്ക് എത്തിയത്.

കുമരനെല്ലൂര്‍ സെന്ററിലെ ഒരു കടയ്ക്ക് മുന്നില്‍ നിന്നാണ് തര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വില്‍ക്കാനുളള സാധനങ്ങള്‍ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികള്‍ തമ്മിലടിച്ചത്. കടയിലെ സാധനങ്ങള്‍ക്ക് നശിപ്പിക്കപ്പെട്ടതായാണ് വിവരം.

Exit mobile version