മണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു

വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്.

ശബരിമല: മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമലക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയില്‍ ദീപം തെളിയിച്ചു.

പുതിയ മേല്‍ശാന്തി മാര്‍ക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കുക.

അതേസമയം, ശബരിമലയിലും പമ്പയിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

Exit mobile version