ചക്രവാതച്ചുഴി മറ്റന്നാളോടെ ന്യൂനമര്‍ദ്ദമാകും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തെക്ക് – കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴി, മറ്റന്നാളോടെ ന്യൂനമര്‍ദ്ദമായി മാറും.

Exit mobile version