ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിച്ചു

102 രൂപയാണ് വര്‍ധിച്ചത്.

കൊച്ചി:രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില വര്‍ധിച്ചു. 102 രൂപയാണ് വര്‍ധിച്ചത്. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.

അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും.

Exit mobile version