ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍

അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍.

കോട്ടയം: പൊന്‍കുന്നം കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ജീപ്പില്‍ ഡ്രൈവര്‍ അറസ്റ്റില്‍. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതോടെ ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സനെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി. സംഭവത്തില്‍ പ്രതിയായ പാട്രിക് ജോണ്‍സണെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് പൊന്‍കുന്നം കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചത്. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version