തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

അഭിന്‍ ജോണ്‍, അര്‍ജുന്‍ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നീ കോളേജ് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

തൃശൂര്‍: പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അഭിന്‍ ജോണ്‍, അര്‍ജുന്‍ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നീ കോളേജ് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

അഭിന്‍ ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുമാണ്.

ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് ദാരുണ അപകടമുണ്ടായത്. ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു.

എന്നാല്‍ അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version