മദ്യപിച്ച് ലക്കുക്കെട്ട് ശ്മശാന ജീവനക്കാരന്‍, മൃതദേഹവുമായി കാത്തിരുന്നത് മണിക്കൂറുകളോളം, ഒടുവില്‍ മറ്റൊരാളെ എത്തിച്ച് പരിഹാരം

മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

തിരുവനന്തപുരം: ശ്മശാന ജീവനക്കാരന്‍ മദ്യപിച്ച് ലക്കുക്കെട്ടതോടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ഒരു മണിക്കൂറുകളോളം പുറത്ത് കിടത്തേണ്ടി വന്നു. ശേഷം മറ്റൊരാളെ എത്തിച്ച് സംസ്‌കാരം നടത്തി.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചായ്ക്കോട്ടുകോണം, വെണ്‍കുളം, തേരിവിള രാഗം വീട്ടില്‍ തങ്കപ്പന്‍ (78) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

ബന്ധുക്കള്‍ മാറനല്ലൂര്‍ വൈദ്യുതി ശ്മാശാനം അധികൃതരുമായി ബന്ധപ്പെട്ട് സംസ്‌കാരത്തിനായി വൈകീട്ട് നാല് മണിക്ക് സമയം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹവുമായി സ്ഥലത്തെതുമ്പോള്‍ വനിതാ ജീവനക്കാരി ഉണ്ടായിരുന്നു.

എന്നാല്‍ ശ്മശാന ജീവനക്കാരനെ മദ്യപിച്ച് പൂസായ അവസ്ഥയിലാണ് കണ്ടെത്തിയത്. ജീവനക്കാരനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നിലത്ത് കാലൂന്നാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

ALSO READ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നു. ഒടുവില്‍ തൈക്കാട് ശാന്തികവാടത്തിലെ ഇലക്ട്രിക് ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നയാളെ വിളിച്ചുവരുത്തി അന്ത്യകര്‍മം നടത്തി സംസ്‌കരിച്ചു.

Exit mobile version