ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല,പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്…സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല,കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും; വിശദീകരണവുമായി കെപി ശശികല

ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സംസ്ഥാന ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കുമെന്ന് ശശികല പറഞ്ഞു.

ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ലയെന്ന് ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണെന്നും ശശികല പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഞാന്‍ ആത്മാഹുതി ചെയ്യും,ചെയ്‌തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അര്‍ഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല.

ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണ്.സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചത്.അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.ഞാന്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.

തിരുപ്പതി ദേവസ്വം ബോര്‍ഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്.എഡിറ്റ് ചെയ്യാന്‍ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കില്‍ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാന്‍ ആഭ്യന്തരം കയ്യാളുന്ന മുഖ്യന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വെറും സൈബര്‍ കമ്മിയായി തരംതാണെന്ന് സമ്മതിക്കുക.’

Exit mobile version