കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ബൈത്തുല്‍ റഹ്‌മയില്‍ കെ.ടി. ജാഫറിന്റെ മകന്‍ കെ.ടി. ജിന്‍ഷാദ് (16) ആണ് മരിച്ചത്.

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ബൈത്തുല്‍ റഹ്‌മയില്‍ കെ.ടി. ജാഫറിന്റെ മകന്‍ കെ.ടി. ജിന്‍ഷാദ് (16) ആണ് മരിച്ചത്.

ഞ്ചന്ത ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിന്‍ഷാദ്. കഴിഞ്ഞ 22-ാം തീയതി രാവിലെ ഒമ്പതരയോടെ അരക്കിണര്‍ റെയില്‍വെ ലൈന്‍ റോഡിലായിരുന്നു അപകടം നടന്നത്.

പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവര്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിന്‍ഷാദ് റോഡിലേക്ക് തലയിടിച്ച് വീണു. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജിന്‍ഷാദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version