കാഴ്ചപരിമിതിയുള്ള ലോട്ടറി വില്‍പ്പനകാരനില്‍ നിന്നും 7തിരുവോണം ബമ്പര്‍ മോഷ്ടിച്ചു, ബൈക്കില്‍ മുങ്ങാന്‍ ശ്രമിക്കവെ കൈയ്യോടെ പൊക്കി നാട്ടുകാര്‍

500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാള്‍ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാന്‍ ശ്രമിച്ചത്.

പാലക്കാട്: ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും 500 രൂപയുടെ 7 തിരുവോണം ബമ്പര്‍ ടിക്കറ്റ് മോഷ്ടിച്ചു. സംഭവത്തില്‍ തിരുവില്വാമല സ്വദേശി മുബീബ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായി.

500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാള്‍ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാന്‍ ശ്രമിച്ചത്. ബൈക്കെടുത്ത് മുങ്ങവെയാണ് ഇയാള്‍ പിടിയിലായത്. കാഴ്ച്ചക്ക് പരിമിതിയുള്ള അര്‍ജ്ജുനന്റെ കൈയ്യില്‍ നിന്നാണ് ഇയാള്‍ 7 ഓണം ബംബര്‍ ടിക്കറ്റ് മോഷ്ടിച്ചത്. അര്‍ജ്ജുനന്റെ ഒരേ ഒരു ജീവിത മാര്‍ഗമാണ് ലോട്ടറി വില്‍പ്പന.

ലോട്ടറി വാങ്ങാനെന്ന വ്യാജേന മുബീബ് എന്ന ആള്‍ അര്‍ജ്ജുനന്റെ അടുത്തെത്തി. 500 രൂപയുടെ ഓണം ബംബര്‍ മാത്രമെ കൈയ്യില്‍ ഉണ്ടായിരുന്നുള്ളു. ലോട്ടറി നോക്കുന്നതിനിടയിലാണ് 500 രൂപയുടെ ഏഴ് ടിക്കറ്റുകള്‍ മുബീബ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

പക്ഷെ അകക്കണ്ണില്‍ അര്‍ജ്ജുനന്‍ മുബീബ് ലോട്ടറി മോഷ്ടിക്കുന്നത് കണ്ടു. തുടര്‍ന്ന് ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച മുബീബിനെ തനിക്ക് കഴിയുന്ന രീതിയില്‍ പിടിച്ചു നിര്‍ത്തി ബഹളം വച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് മുബീബിനെ പിടികൂടിയതും പോലീസില്‍ ഏല്‍പ്പിച്ചതും.

Exit mobile version