കാണാതായ താമരശ്ശേരി സ്വദേശിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി കാരാടി സ്വദേശി സത്യപ്രകാശി(59)നെ ആണ് താമരശ്ശേരി കത്തീഡ്രല്‍ ചര്‍ച്ചിന് സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: വീട്ടില്‍ നിന്നും കാണാതായ യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.താമരശ്ശേരി കാരാടി സ്വദേശി സത്യപ്രകാശി(59)നെ ആണ് താമരശ്ശേരി കത്തീഡ്രല്‍ ചര്‍ച്ചിന് സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സത്യപ്രകാശിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സത്യപ്രകാശിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version