നിപ ആരുടേയും പഠനത്തെ ബാധിക്കരുത്, ക്ലാസ് മുടങ്ങിയ കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി eduport app

100% ഫ്രീയായി ഉപയോഗിക്കാവുന്ന രീതിയിലാണ് Eduport app കോഴിക്കോടുള്ള വിദ്യാര്‍ത്ഥികളുടെ മുന്നിലെത്തുന്നത്.

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാത്ഥികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 23വരെ അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ബാധകമായിരിക്കും. നിലവില്‍ നാല് പോസറ്റീവ് കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിന് അവസരമൊരുക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ക്ലാസുകള്‍ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായിയായി എത്തിയിരിക്കുകയാണ് Eduport app . 100% ഫ്രീയായി ഉപയോഗിക്കാവുന്ന രീതിയിലാണ് Eduport app കോഴിക്കോടുള്ള വിദ്യാര്‍ത്ഥികളുടെ മുന്നിലെത്തുന്നത്. നിപ വൈറസ് കാരണം പഠനം മുടങ്ങിയ കോഴിക്കോട് ജില്ലയിലെ 8,9,10(state board or cbse) പ്ലസ് വണ്‍. പ്ലസ് ടു, നീറ്റ്, ജെഇഇ, കോച്ചിങ് വിദ്യാര്‍ത്ഥികള്‍ക്ക് 100 % ഫ്രീയായി eduport ലൂടെ ക്ലാസുകള്‍ കാണാം. ഒരു കാരണവശാലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങരുതെന്ന് Eduport ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് കോഴിക്കോട് ജില്ല ഒരു ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ വിദ്യാത്ഥികള്‍ക്ക് കൈത്താങ്ങാവാന്‍ eduport തീരുമാനിച്ചത്.

എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം…

പ്ലേ സ്റ്റോറില്‍ പോയി eduport app ഇന്‍സ്റ്റാള്‍ ചെയ്യുക. പരമാവധി ലേറ്റസ്റ്റ് വേര്‍ഷന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് ആപ്പ് ഓപ്പണ്‍ ആക്കിയതിന് ശേഷം മൊബൈല്‍ നമ്പര്‍ കൊടുക്കുക. ശേഷം, ഒടിപി കൊടുക്കുക. തുടര്‍ന്ന് നമുക്ക് ഏത് ക്ലാസ് ആണോ കാണേണ്ടത് അത് കൊടുക്കുക. പിന്നീട് വരുന്ന പേജില്‍ നമുക്ക് ഒരു അലര്‍ട്ട് കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മുടെ ലൊക്കേഷന്‍ അപ്‌ഡേറ്റ് ആകും. അതില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമെ eduport ന് ആപ്പ് ഉപയോഗിക്കുന്ന ആള്‍ കോഴിക്കോടുള്ള വിദ്യാര്‍ത്ഥികളാണെന്ന് മനസ്സിലാവുകയുള്ളൂ. കോഴിക്കോടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫ്രീയായി ഈ ആപ്പ് ഉപയോഗിക്കാം.

Exit mobile version