രഹസ്യവിവരം, പോലീസുകാരന്റെ വീട്ടില്‍ എക്‌സൈസ് സംഘത്തിന്റെ ‘മിന്നല്‍’ പരിശോധന, പിടിച്ചത് 8 ലിറ്റര്‍ വാറ്റുചാരായയും വാഷും!

സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ നിന്നും 8 ലിറ്റര്‍ വാറ്റു ചാരായയും വാഷും പിടികൂടി.

കൊച്ചി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് 8 ലിറ്റര്‍ വാറ്റു ചാരായയും വാഷും. എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ നിന്നും 8 ലിറ്റര്‍ വാറ്റു ചാരായയും വാഷും പിടികൂടി.

ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് 8 ലിറ്റര്‍ വാറ്റു ചാരായവും 35 ലിറ്റര്‍ വാഷും പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പോലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പറവൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറാണ് പ്രതിയായ ജോയ് ആന്റണി.

Exit mobile version