എറണാകുളത്ത് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയില്‍, സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം

രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നു.

എറണാകുളം: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ 4പേര്‍ മരിച്ച നിലയില്‍. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സംശയം. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്താണ് ശില്‍പ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്.

കടമക്കുടിയിലെ വീട്ടില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലാസ് വ്യക്തമാക്കി.

Exit mobile version