‘ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കും’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എട്ട് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ദുര്‍ഭരണത്തിനെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ തെറ്റായ പ്രവണതകളെ എതിര്‍ക്കുന്നയാളുകളാണ് യുഡിഎഫുകാര്‍. എട്ട് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ദുര്‍ഭരണത്തിനെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version