എടത്താടന്‍ ഗ്രാനൈറ്റ്‌സ് ഉടമ ഇഎന്‍ ഷാജന്‍ അന്തരിച്ചു

ആളൂര്‍ കുടുംബ വളപ്പില്‍ തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സംസ്‌കരിക്കും.

ആളൂര്‍: പരേതനായ എടത്താടന്‍ നാരായണന്‍ മകന്‍ ഇഎന്‍ ഷാജന്‍ (55) അന്തരിച്ചു. ശക്തി മെറ്റല്‍സ്(ആളൂര്‍), ശക്തി ഫ്യുവല്‍സ്, എടത്താടന്‍ കളര്‍ ലാബ്, എടത്താടന്‍ ഗ്രാനൈറ്റ്‌സ് (മറ്റത്തൂര്‍), എസ് എന്‍ സൂപ്പര്‍മാര്‍ക്കറ്റ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

ആളൂര്‍ കുടുംബ വളപ്പില്‍ തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സംസ്‌കരിക്കും. പിതാവ്: എടത്താടന്‍ നാരായണന്‍ (പരേതന്‍), മാതാവ് : മാധവി, ഭാര്യ : പ്രതിഭ മകന്‍: അനന്തകൃഷ്ണന്‍( കണ്ണന്‍ ) മകള്‍: ലക്ഷ്മി ( ലച്ചു ) സഹോദരങ്ങള്‍ :അശോകന്‍ (പരേതന്‍) രാജന്‍, വിനോദ്, ബിജു, വിമല, മോളി, ബൈജു.

Exit mobile version