കാലുകള്‍ നായ കടിച്ച് കീറിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സമീപ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ നിലവില്‍ തിരോധാന കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിരുവല്ല: പുളിക്കീഴില്‍ ചതുപ്പ് നിലത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. നാടോടി കുടുംബങ്ങളും മറ്റും ഈ പ്രദേശത്ത് തമ്പടിക്കാറുണ്ട്. അവരെ ചുറ്റിപ്പറ്റിയും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ സമീപ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ നിലവില്‍ തിരോധാന കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, രാത്രി വൈകി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. കേസില്‍ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുര്‍ഗന്ധം വമിച്ചതോടെയാണ് ചതുപ്പിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ പ്രദേശത്താകെ പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ നായ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

Exit mobile version