നിലംപൊത്താറായ കൂര, 10 കുടുംബങ്ങള്‍ക്ക് രണ്ട് കക്കൂസ്, ഒരു കിണര്‍! നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതത്തില്‍

നിരവധി പരാതികള്‍ ഉന്നയിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന പരാതിയാണ് കോളനിവാസികള്‍ക്കുള്ളത്.

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിക്കടുത്ത് നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതത്തില്‍. ഏത് നിമിഷവും പൊട്ടി വീഴാറായ കൂരകളിലാണ് ഇവരുടെ താമസം. വര്‍ഷങ്ങളായി ഇവര്‍ നിലംപൊത്താറായ കൂരകളിലാണ് താമസിക്കുന്നത്. നിരവധി പരാതികള്‍ ഉന്നയിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന പരാതിയാണ് കോളനിവാസികള്‍ക്കുള്ളത്.

നിലംപൊത്താറായ കൂരകളിലാണ് നാക്കിലമ്പാട്ടിലെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നത്. 10 വീടുകള്‍ക്ക് ആകെയുള്ളത് രണ്ട് കക്കൂസ് മാത്രമാണ്. വെള്ളത്തിനാകട്ടെ ഇത്രയും കുടുംബത്തിന് ഒരൊറ്റ കിണറും.

അതിനിടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി ഇതോടെ ഇവിടെയുള്ള കോളനി നിവാസികളുടെ ജീവിതം ഇരുട്ടിലായി. നല്ല വഴിയോ വാഹന സൗകര്യങ്ങളോ ഇവര്‍ക്കില്ല. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഇപ്പോഴും ചുമന്നാണ്. പുതിയ വീടുകള്‍ വീടിനായി അപേക്ഷിച്ചിട്ടും നടപടിയില്ലെന്ന് ഇവരുടെ പരാതി.

Exit mobile version