‘ രോഗവും സാമ്പത്തിക പ്രതിസന്ധിയും’ ; കൊച്ചിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാകുറിപ്പ് പുറത്ത്

ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം: പള്ളുരുത്തിയില്‍ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്. പോലീസ് സ്ഥലത്തെത്തി. പരിശോധന തുടരുകയാണ്.

Exit mobile version