അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്, ശക്തമായ നടപടിയെന്ന് വീണാ ജോര്‍ജ്ജ്

വളരെ വേദനിപ്പിക്കുന്ന സംഭവമാണ് ആലുവയില്‍ നടന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്ജും പറഞ്ഞു

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരമവുമായി മന്ത്രി പി രാജീവും, മന്ത്രി വീണ ജോര്‍ജ്ജും രംഗത്ത്. കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിയെ വേഗത്തില്‍ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വളരെ വേദനിപ്പിക്കുന്ന സംഭവമാണ് ആലുവയില്‍ നടന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്ജും പറഞ്ഞു. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വീണ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, പ്രതി അസ്ഫാക് ആലമിനെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പോലീസ് മടങ്ങി. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പോലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പോലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പോലീസ് മടങ്ങുകയായിരുന്നു.

Exit mobile version