കോഴിക്കോട് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാര്‍ഥിയാണ് നിഹാല്‍

കോഴിക്കോട്: കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മദ്രസാ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര പടിഞ്ഞാറയില്‍ മീത്തല്‍ സലീമിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (17) കുളത്തില്‍ മുങ്ങി മരിച്ചത്. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാര്‍ഥിയാണ് നിഹാല്‍. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ദാരുണ സംഭവം നടന്നത്.

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ നിഹാല്‍ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. പത്തിലധികം വരുന്ന സഹപാഠികളൊപ്പമാണ് നിഹാല്‍ കുളത്തില്‍ കുളിക്കാനെത്തിയത്. എല്ലാവരും വെള്ളത്തില്‍ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിഹാലിനെ വെള്ളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

ഉടനെ തന്നെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: റൈഹാന. സഹോദരങ്ങള്‍: നാജിയ, സുഹൈല്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും.

Exit mobile version