ലോറി കുഴിയില്‍ താഴ്ന്നു, സഹായിക്കാന്‍ ഓടിയെത്തി നാട്ടകാര്‍; ഒടുവില്‍ വന്‍ ട്വിസ്റ്റ് ! ഡ്രൈവറേയും ക്ലീനറേയും കൈയ്യോടെ പൊക്കി പൊലീസ്

ലോറിയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയ കേസിലാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍ അനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ: ചെങ്ങമനാട് തോട്ടില്‍ കക്കൂസ് മലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലോറിയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയ കേസിലാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍ അനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ലോറി ചെരിഞ്ഞത് കണ്ട് സഹായിക്കാന്‍ ഓടിയെത്തിയ നാട്ടുകാരാണ് വണ്ടിയില്‍ കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഒടുവില്‍
ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

കക്കൂസ് മാലിന്യവുമായി ലോറി ചെങ്ങമനാടെത്തി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാലിന്യം പുറയാര്‍ വെങ്ങോല പാലത്തില്‍ നിന്നും താഴെ തോട്ടിലേക്ക് തള്ളി. മാലിന്യം തട്ടിയ ശേഷം പെട്ടെന്നെടുത്തപ്പോള്‍ ലോറി ഒരു ഭാഗത്തേക്ക് താഴ്ന്നു. സഹായിക്കാനെത്തിയ നാട്ടുകാര്‍ക്ക് കാര്യം മനസിലായതോടെ പോലീസിനെ വിവരം അറിയിക്കുകയും, പിന്നീട് പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടു്കുകയുമായിരുന്നു. അതേസമയം, പിന്നീട് ക്രെയിന്‍ കൊണ്ടു വന്നാണ് താഴ്ന്ന് പോയ ലോറി വലിച്ചു കയറ്റിയത്. കസ്റ്റഡിയിലെടുത്ത ടാങ്കര്‍ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Exit mobile version