തൃശ്ശൂര്‍ പട്ടാളം മാര്‍ക്കറ്റിലെ തീപിടുത്തം; കത്തിനശിച്ചത് 10ഓളം കടകള്‍!

കൂട്ടിയിട്ടിരുന്ന പഴയ ടയറുകള്‍ക്കാണ് തീപിടിച്ചത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തെ നടുക്കിയ തീപിടുത്തത്തില്‍ പത്തോളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വന്‍ തോതില്‍ പുക ഉയരുന്നത് വന്‍ ആശങ്കയ്ക്കാണ് വഴിവെച്ചത്. അവയെല്ലാം അകറ്റി തീ നിയന്ത്രണ വിധേയമാക്കി. ഉച്ചയ്ക്ക് 2.30 ഓടെ പിടിച്ച തീ മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചത്.

കൂട്ടിയിട്ടിരുന്ന പഴയ ടയറുകള്‍ക്കാണ് തീപിടിച്ചത്. ഇതോടെയാണ് ഭയപ്പെടുത്തുന്ന തലത്തിലുള്ള പുക ഉയര്‍ന്നത്. പട്ടാളം മാര്‍ക്കറ്റില്‍ ശക്തന്‍ സ്റ്റാന്‍ഡിന് അടുത്ത് പഴയ വാഹനങ്ങളും ടയറുകളും ഉള്‍പ്പെടെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലമാണിത്. 10 കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പഴയ വാഹനങ്ങളും കത്തിയിട്ടുണ്ട്. ടയറുകള്‍ക്ക് തീപിടിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.

Exit mobile version