‘വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ യാതൊരു കുഴപ്പവുമില്ല’ ദേശീയ ചാനലില്‍ നിലപാട് പൊടുന്നനെ മാറ്റി എംപി വി മുരളീധരന്‍! ഇരട്ടത്താപ്പിന്റെ വീഡിയോ വൈറല്‍

സിഎന്‍എന്‍ ന്യൂസ് 18 ചാനലിലാണ് മുരളീധരന്റെ തുറന്നുപറച്ചിലുണ്ടായത്.

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ ചൊല്ലി സംസ്ഥാനത്ത് അഴിച്ച് വിട്ടിരിക്കുന്ന അക്രമങ്ങള്‍ ചെറുതല്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ബിജെപി സംഘപരിവാര്‍ ആണ് അക്രമങ്ങള്‍ കോപ്പു കൂട്ടുന്നതിന് പിന്നിലെന്ന് പകല്‍ വ്യക്തമാണ്. ഈ വാക്കുകള്‍ ബലപ്പെടുത്തികൊണ്ട് എംപി വി മുരളീധരന്റെയും വാക്കുകള്‍ എത്തിയിരിക്കുകയാണ്. സ്ത്രീപ്രവേശനത്തെ ചൊല്ലി സംസ്ഥാനം ഒട്ടാകെ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ മറ്റൊരു സ്ഥലത്ത് സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു. ദേശീയ മാധ്യമത്തിലാണ് അദ്ദേഹം സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ളത്.

സുപ്രീംകോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു മുരളീധരന്‍ ചാനലില്‍ അരുളിയത്. ഇതോടെ കേരളത്തില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി ഇരട്ടത്താപ്പ് കളിയ്ക്കുകയാണെന്ന് പകല്‍ പോലെ വെളിപ്പെട്ടിരിക്കുകയാണ്. സിഎന്‍എന്‍ ന്യൂസ് 18 ചാനലിലാണ് മുരളീധരന്റെ തുറന്നുപറച്ചിലുണ്ടായത്. ചര്‍ച്ചയ്ക്ക് പങ്കെടുത്ത വി മുരളീധരന്‍ ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയത് യുവതികള്‍ പ്രവേശിച്ചതല്ല, മറിച്ച് പോലീസും സര്‍ക്കാറും പദ്ധതിയിട്ട് മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി എന്നതിലാണ്.

അതിനാല്‍ത്തന്നെ സുപ്രിംകോടതിയുടെ വിധി നടപ്പാക്കാനും വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനും പോലീസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട് എന്ന് വി മുരളീധരന്‍ തുറന്ന് സമ്മതിയ്ക്കുകയായിരുന്നു. ബിജെപി നേതാക്കളൊന്നും മലയാളം ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നപ്പോഴാണ് വി മുരളീധരന്‍ ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്ക് എത്തിയതും യുവതി പ്രവേശനത്തിലെ തന്റെ സുപ്രധാന നിലപാട് തുറന്നുപറഞ്ഞതും.

Exit mobile version