ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; 226 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഭവത്തില്‍ കളമശ്ശേരിയില്‍ 40 പേരടക്കം 266 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 334 പേര്‍ കരുതല്‍ തടങ്കലില്‍ സംസ്ഥാനമൊട്ടാകെ അഴിച്ച് വിട്ട അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

തിരുവനന്തപുരം; ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ അക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചു വിട്ടത്. പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. സംഭവത്തില്‍ കളമശ്ശേരിയില്‍ 40 പേരടക്കം 266 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 334 പേര്‍ കരുതല്‍ തടങ്കലില്‍ സംസ്ഥാനമൊട്ടാകെ അഴിച്ച് വിട്ട അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവരെയാണ് അറസ്റ്റു ചെയ്തത്. ഇനിയും അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അക്രമം നടത്തിയവരെ പിടികൂടാന്‍ ബ്രോക്കന്‍ വിന്‍ഡോ എന്ന പേരില്‍ തിരച്ചില്‍ നടത്തും. സംഘര്‍ഷത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ആല്‍ബം എല്ലാ ജില്ലയിലും തയ്യാറാകും. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version