കൊലവിളിക്ക് മുന്നിലും പതറാത്ത കര്‍ത്തവ്യ വീര്യം! ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം

ശബരിമല യുവതീപ്രവേശനത്തിന്റെ പേരിലുള്ള സംഘപരിവാര്‍ അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് അഴിച്ചുവിട്ടത്.

കോഴിക്കോട്; സംഘപരിവാറിന്റെ അക്രമത്തിന് ഇരയായ കൈരളി പീപ്പിള്‍ ടിവി മാധ്യമപ്രവര്‍ത്തക ഷാജിലയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാജിലയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

ശബരിമല യുവതീപ്രവേശനത്തിന്റെ പേരിലുള്ള സംഘപരിവാര്‍ അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് അഴിച്ചുവിട്ടത്.

ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണമെടുക്കാന്‍ പോയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതും റോഡിലെ ഫ്ളകസുകളും മറ്റും തകര്‍ക്കുന്നതും ഷൂട്ട് ചെയ്യുമ്പോളാണ് ഷാജിലയ്ക്ക് നേരെ അക്രമം നടന്നത്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഷാജിലയ്ക്ക് നേരെ അസഭ്യവര്‍ഷവും ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകര്‍ക്കുകയും ചെയ്തു. സ്വന്തം ജീവന്‍പോലും അവഗണിച്ച് അക്രമകാരികള്‍ക്ക് മുന്നില്‍ നിന്ന് സധൈര്യം ദൃശ്യങ്ങള്‍ പകര്‍ത്തി.

കൊലവിളിക്ക് മുന്നിലും പതറാതെ നിന്ന് കര്‍ത്തവ്യം നിര്‍വഹിച്ച ഷാജിലയെ മുഖ്യധാരാ മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളും പ്രകീര്‍ത്തിച്ചു. കൈവിടില്ല കര്‍ത്തവ്യം എന്ന തലക്കെട്ടോടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഷാജില കര്‍ത്തവ്യനിരതയായിരിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു.

സ്ത്രീസ്വാതന്ത്രത്തിനും മാധ്യമസ്വതന്ത്രത്തിന് ഭീഷണിയായി നില്‍ക്കുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ വലിയ പോരാട്ട പ്രതീകമായ ഈ ചിത്രം കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ട ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഷാജിലയുടെ വാക്കുകള്‍

സംഘപരിവാര്‍ ആക്രമണങ്ങളെ ഭയന്ന് പിന്തിരിഞ്ഞോടില്ലെന്ന് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച മാധ്യമപ്രവര്‍ത്തക ഷാജില അലി ഫാത്തിമ. തല്ലിയത് കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും ബിജെപി സമരങ്ങളെ പേടിയില്ലെന്നും ഷാജില ഡൂള്‍ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷ്വലെടുത്താല്‍ ക്യാമറ അടിച്ചുപൊട്ടിക്കുമെന്ന് ആക്രോശിച്ച് കൊണ്ടാണ് തന്നെ അക്രമിച്ചത്. അക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ വഴങ്ങില്ലെന്ന് ഷാജില പറയുന്നു. ഇതിനേക്കാള്‍ പ്രശ്നബാധിത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എത്തുന്നത് ഇക്കൂട്ടര്‍ക്ക് സഹിക്കാന്‍ കഴിയുന്നുണ്ടാവില്ല. ബിജെപിക്കാരുടെ സമരങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോവും ഈ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നെങ്കില്‍ ചുമതലയേല്‍പ്പിച്ചാല്‍ ഇനിയും പോകും. ബിജെപിയെ ഒരു പേടിയുമില്ല. ഷാജില പറയുന്നു.

ഒരു ബിജെപി നേതാവ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. നിങ്ങള്‍ നേരത്തെ കൊടുത്ത പല വാര്‍ത്തകളോടുമുള്ള സാധാരണപ്രവര്‍ത്തകരുടെ വികാരമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് അയാള്‍ പറഞ്ഞത്.

എന്ത് അക്രമം നടത്തിയാലും മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലിയുമായി മുന്നോട്ടുപോകും. ഇനി പോലീസുകാരാണ് ആര്‍എസ്എസുകാരെ തല്ലുന്നതെങ്കില്‍ അതും ഞങ്ങള്‍ തന്നെയാണ് ലോകത്തെ അറിയിക്കാനുള്ളത്. ബിജെപിക്കാരോട് പ്രത്യേകിച്ച് ശത്രുതയില്ല. എന്താണോ വാര്‍ത്ത അത് റിപ്പോര്‍ട്ട് ചെയ്യലാണ് ഞങ്ങളുടെ പണി. ഷാജില പറഞ്ഞു.

Exit mobile version