മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം മാധ്യമ സ്വാതന്ത്രത്തിന് നേരെ നടന്ന കയ്യേറ്റമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ മാര്‍ച്ചിനിടെ പത്രപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം മാധ്യമ സ്വാതന്ത്രത്തിന് നേരെ നടന്ന കയ്യേറ്റമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന സംഘര്‍ഷത്തില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ ക്യാമറാമാന്‍ പീതാംബരന്‍ പയ്യേരി, കൈരളി ടി വി ക്യാമറാ വുമണ്‍ ഷാജില, മീഡിയ വണ്‍ ക്യാമറാമാന്‍ രാജേഷ് വടകര, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ബിജു, ന്യൂസ് 18 ക്യാമറാമാന്‍ എസ് സന്തോഷ്‌കുമാര്‍, മീഡിയവണ്‍ ടെക്നീഷ്യന്മാരായ അംജദ്, സുമേഷ് എന്നിവര്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു.

Exit mobile version