മാർച്ച് 22മുതൽ ബാലാജി കോഫി ഹൗസിന് അവധി; വിജയനില്ലാതെ മോഹന യാത്ര തിരിക്കുന്നു ജപ്പാനിലേയ്ക്ക്

jappan journey | Bignewslive

കൊച്ചി: മാർച്ച് 22മുതൽ ബാലാജി കോഫി ഹൗസിന് അവധി കൊണ്ട് മോഹന തന്റെ ജപ്പാൻ യാത്രയ്ക്ക് ഒരുങ്ങുകയാണ്. തന്റെ പ്രിയപ്പെട്ടവൻ വിജയനില്ലാതെയാണ് മോഹന തന്റെ ആദ്യ വിദേശ യാത്രയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് മോഹന സന്ദർശിക്കുന്നത്. ഇക്കുറി കൂട്ടിന് മകൾ ഉഷയും മരുമകൻ മുരളീധര പൈയും മക്കളായ അമൃതയും മഞ്ജുനാഥുമുണ്ട്.

ഏപ്രിൽ ഏഴിനാണ് മടങ്ങിയെത്തുന്നത്. കടവന്ത്ര ഗാന്ധിനഗർ ശ്രീ ബാലാജി കോഫി ഹൗസിൽനിന്ന് ലോകസഞ്ചാരത്തിനിറങ്ങി പ്രശസ്തരായ കെ ആർ വിജയൻ-മോഹന ദമ്പതികൾ യാത്രയിലൂടെയാണ് ശ്രദ്ധനേടിയത്. 2021ലെ റഷ്യ യാത്രയ്ക്കുശേഷം വിജയൻ ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷം ഇപ്പോഴാണ് യാത്രയ്ക്ക് അവസരമൊരുങ്ങുന്നത്. ജപ്പാനിലേയ്ക്കുള്ള യാത്ര തീരുമാനിച്ച് ആ ആഗ്രഹം ബാക്കിയാക്കിയായിരുന്നു വിജയന്റെ മടക്കം.

ഈ ആഗ്രഹമാണ് ഇപ്പോൾ മോഹനയിലൂടെ നിറവേറുന്നത്. 16 വർഷത്തിനുള്ളിൽ ഭർത്താവുമൊത്ത് മോഹന 26 രാജ്യങ്ങൾ സന്ദർശിച്ചു. 2007ലാണ് ഇരുവരും ചേർന്ന് വിദേശപര്യടനം ആരംഭിക്കുന്നത്. രണ്ടുവർഷം കൂടുമ്പോൾ വിദേശസഞ്ചാരത്തിന് പോകുന്നത് ഇരുവരും പതിവാക്കിയിരുന്നു. വിജയന് 50 രാജ്യങ്ങൾ സന്ദർശിക്കണമെന്നായിരുന്നു ആഗ്രഹം.

Exit mobile version