നടന്നത് വേദനാജനകമായ കാര്യങ്ങള്‍!; സ്ത്രീപ്രവേശന വിഷയത്തില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ ആക്ടിവിസ്റ്റുകളാണ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി രാത്രിയുടെ മറവിലാണ് പോലീസ് അവരെ സന്നിധാനത്ത് എത്തിച്ചതെന്നും പറഞ്ഞു.

നടന്നത് വേദനാജനകമായ കാര്യങ്ങളാണെന്നും, സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Exit mobile version