ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയും , ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ദ്ധ വാര്‍ഷിക പരീക്ഷയും മാറ്റി വച്ചു. ജനുവരി നാലിലേക്കാണ് പരീക്ഷ മാറ്റിയിരിക്കുന്നത്.

കേരളാ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ന് രാവിലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ പ്രതിക്ഷേധിച്ചാണ് ശബരിമല കര്‍മ്മസമിതിയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Exit mobile version