അക്കൗണ്ടിലുള്ള 1500 രൂപ എടുക്കാൻ എത്തിയപ്പോൾ കാഷ് ഡിസ്‌പെൻസറിൽ കണ്ടത് 10,000 രൂപ; ബാങ്ക് അധികൃതരെ അറിയിച്ചു, ബെന്നിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം

മൂവാറ്റുപുഴ: ഓട്ടോഡ്രൈവർ കൊച്ചുകുടി ബെന്നി സ്‌കറിയയുടെ ബാങ്ക് അക്കൗണ്ടിൽ 1500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. വണ്ടിയുടെ ചെറിയ പണികൾ തീർക്കാൻ എടിഎമ്മിൽ എത്തിയതായിരുന്നു ബെന്നി. എന്നാൽ കാർഡ് ഇട്ട് തുക അടിക്കുന്നതിനു മുൻപേ കാഷ് ഡിസ്‌പെൻസറിൽ നോക്കിയ ബെന്നി കണ്ടതു പതിനായിരം രൂപയാണ്.

കണ്ണൂര്‍ കാര്‍ അപകടം: തീപ്പിടിക്കാന്‍ കാരണം കാറിലെ എക്സ്ട്രാ ഫിറ്റിംഗ്സിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്

ആ പണം തന്റേതല്ലെന്ന് ഉറപ്പുണ്ടായിരുന്ന ബെന്നി ബാങ്ക് അധികൃതരെ വിളിച്ചു വരുത്തി തുക ഏൽപ്പിക്കുകയായിരുന്നു. ആരോ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിച്ചെങ്കിലും പണം ഡിസ്‌പെൻസറിൽ നിന്ന് എടുക്കാൻ മറന്നതോ മെഷീനിൽ നിന്ന് പണം വരാൻ വൈകിയതു കൊണ്ട് ട്രാൻസാക്ഷൻ നടന്നില്ലെന്നു തെറ്റിദ്ധരിച്ചു പോയതോ ആകാം എന്നാണ് ബാങ്ക് അധികൃതർ അറിയിക്കുന്നത്.

പണം യഥാർഥ ഉടമയ്ക്കു തിരികെ നൽകണമെന്ന് മാത്രമായിരുന്നു ബെന്നി ആവശ്യപ്പെട്ടത്. മുൻപ് ഓട്ടോറിക്ഷയിൽ നിന്നു കളഞ്ഞു കിട്ടിയ യാത്രക്കാരിയുടെ സ്വർണമാല തിരികെ നൽകിയും ബെന്നി മാതൃകയായിട്ടുണ്ട്.

Exit mobile version