വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

കൊച്ചി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ ഇടുക്കി സ്വദേശി സുധീറും ബന്ധു നൗഫലും അറസ്റ്റില്‍. വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 10 വര്‍ഷമായി ഒളിവിലായിരുന്നു.

പെരുമ്പാവൂര്‍ പോലീസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീം അംഗങ്ങളും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് സുധീറും നൗഫലും അറസ്റ്റിലായത്.

പ്രതികളെ പെരുമ്പാവൂര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്ക് മരുന്ന് വില്‍പ്പന തടയുന്നതിനായിട്ടാണ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചത്.

 

Exit mobile version