ശബരിമല വിഷയം; 97 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടക്കുന്ന ആറാമത്തെ ഹര്‍ത്താല്‍

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതില്‍ നാല് ഹര്‍ത്താലും ശബരിമല യുവതീ പ്രവേശന വിഷയം തന്നെയായിരുന്നു.

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്ന് 97 ദിവസത്തിനുള്ളില്‍ നടത്തപ്പെടുന്ന ആറാമത്തെ ഹര്‍ത്താലാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതില്‍ നാല് ഹര്‍ത്താലും ശബരിമല യുവതീ പ്രവേശന വിഷയം തന്നെയായിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം ബിജെപി ഹര്‍ത്താലിന് പിന്തുണ
പ്രഖ്യാപിച്ചിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

07-10-2018 ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സംഘടിപ്പിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി

02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബിജെപി ഹര്‍ത്താല്‍. ഇയാള്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്.

17-11-2018 ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

11-12-2018 ശബരിമല പ്രശ്‌നത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

14-12-2018 സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്ത് വ്യാപകമായി ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു.

3-01-2019 ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ആറാമത്തെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

Exit mobile version