‘ ഇത് തീക്കളി; മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഇനി പിണറായി വിജയനെ അനുവദിക്കില്ല’ ; യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ തുറന്നടിച്ച് കെപി ശശികല

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് പികെ ശശികല. വല്ലാത്ത വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇനിയെന്ത് വേണമെന്ന് ഭക്തര്‍ തീരുമാനിക്കുമെന്നും ശശികല പറഞ്ഞു.

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് കെപി ശശികല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് പികെ ശശികല. വല്ലാത്ത വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇനിയെന്ത് വേണമെന്ന് ഭക്തര്‍ തീരുമാനിക്കുമെന്നും ശശികല പറഞ്ഞു.

സര്‍ക്കാരിന് ഒരു നിമിഷം പോലും ഇനി തുടരാന്‍ അര്‍ഹതയില്ല. യുവതികളെ കയറ്റാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ താഴെയിറക്കിയിരിക്കുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

കേരളത്തെ സംബന്ധിച്ച് ഇതില്‍ പരം ഒന്നും സംഭവിക്കാനില്ല. ഇനി എന്ത് വേണമെന്ന് ഓരോ ഭക്തര്‍ക്കും തീരുമാനിക്കാം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഇനി പിണറായി വിജയനെ അനുവദിക്കില്ല.

വലിയ ആചാരലംഘനമാണ് ശബരിമലയില്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആചാരലംഘത്തിന് കൂട്ടുനിന്നിരിക്കുന്നു. യുവതികള്‍ക്ക് കയറാന്‍ എല്ലാ സംരക്ഷണവും ഒരുക്കിയത് സര്‍ക്കാരാണ്. വലിയ വിഷമത്തോടെയാണ് പല പോലീസുകാരും യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറായത്. ഈ തീക്കളിക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും ശശികല പ്രതികരിച്ചു.

പുലര്‍ച്ചെ മൂന്നുമണിക്കാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയത് 3:45ന് പോലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞു.

Exit mobile version