പ്രചരണവും പ്രക്ഷോഭവും ഒക്കെ പടിക്ക് പുറത്ത്! ശബരിമല വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ക്ഷേത്ര കമ്മിറ്റി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വിശ്വാസത്തിന്റെ മറവില്‍ ഒരു സംഘം നടത്തുന്ന സംഘര്‍ഷ സാഹചര്യത്തിനിടയില്‍ വ്യത്യസ്തമായ നിലപാടില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഒരു ക്ഷേത്രം

പാലക്കാട്:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ് .ഇന്നലെ നിലയ്ക്കലിലും പമ്പയിലും വിശ്വാസികള്‍ എന്നമറവില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ വലിയ അക്രമങ്ങളും നടത്തിയിരുന്നു. റിപ്പോര്‍ട്ടിംഗ്‌നു വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സ്ത്രീകള്‍ക്ക് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടാവുകയും, ദേഹോദ്രപം ഉണ്ടാക്കുകയും ചെയ്തിരുന്നു കൂടാതെ അവരുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു.

വിശ്വാസത്തിന്റെ മറവില്‍ ഒരു സംഘം നടത്തുന്ന സംഘര്‍ഷ സാഹചര്യത്തിനിടയില്‍ വ്യത്യസ്തമായ നിലപാടില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഒരു ക്ഷേത്രം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീ തിരുമിറ്റക്കോട് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുവിച്ച നോട്ടീസാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധമായിരിക്കുന്നത്.

ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയും, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ വിലക്കില്ല എന്ന വിധിക്കെതിരെയും ഉള്ള പ്രചരണ പ്രക്ഷോഭവുമായി ക്ഷേത്ര സ്ഥലത്ത് പ്രവേശിക്കരുത് എന്ന് ക്ഷേത്രത്തില്‍ നിന്നും ഇറക്കിയ നോട്ടീസില്‍ പറയുന്നു.

Exit mobile version