ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; വീഡിയോ വൈറലായതിന് പിന്നാലെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

വീഡിയോ പുറത്തുവന്നതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസ് പരിശോധന നടത്തുകയായിരുന്നു

driving

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അധികൃതരുടെ നടപടി.

also read; ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസ് പരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. വാഹനം അടിമുടി തകരാറിലായിരുന്നു. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version