ഹെൽമെറ്റ് ധരിച്ചില്ല; കാർ ഡ്രൈവർക്ക് നോട്ടീസ്; ബൈക്ക് ഓടിക്കാൻ അറിയാത്ത തനിക്കെന്തിന് ഹെൽമെറ്റെന്ന് സജീവ് കുമാർ! തിരുത്തി ട്രാഫിക് പോലീസ്

കൊല്ലം: ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പോലീസിന്റെ നോട്ടീസ് ലഭിച്ചെന്ന പരാതിയുമായി കാർ ഡ്രൈവർ രംഗത്ത്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് പോലീസിന്റെ നോട്ടീസ് ലഭിച്ചത്.

പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കഴിച്ച് അവശനിലയിലായി; വായില്‍ വ്രണങ്ങള്‍, വൃക്ക തകരാറിലായി; യുവാവിന്റെ മരണത്തില്‍ ദുരൂഹത; വിദ്യാര്‍ത്ഥിയുടെ മരണവുമായി സാമ്യം

കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്നു കാണിച്ചാണ് ട്രാഫിക് പോലീസ് സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ പേരിൽ നോട്ടീസ് അയച്ചത്. കടയ്ക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ നിയമലംഘനം കണ്ടെത്തി എന്നാണ് നോട്ടീസിൽ പറയുന്നത്. 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത്. അതേസമയം, സജീവിന് സ്വന്തമായി ഇരുചക്രവാഹനം ഇല്ല.

കൂടാതെ ബൈക്കും ഓടിക്കാൻ അറിയില്ലെന്ന് സജീവ് പറയുന്നു. അതേസമയം അബദ്ധം മനസിലാക്കിയ ട്രാഫിക് പോലീസ് വിശദീകരണവും നൽകി. ടൈപ്പിംഗിൽ തെറ്റു പറ്റിയതാകാമെന്നും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് സജീവിന് നോട്ടീസ് അയച്ചതെന്നുമാണ് ട്രാഫിക് പോലീസ് നൽകുന്ന മറുപടി.

Exit mobile version