കെഎഎസ്: അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.എസി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു

സംവരണ നിഷേധത്തിനെതിരെ സമരം ശക്തമാകുമ്പോഴും കേരള ഭരണ സര്‍വീസിന്റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.എസി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു.

കേരള ഭരണ സര്‍വീസിന്റെ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷം ആക്കണോ മൂന്നു വര്‍ഷം ആക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത്തരം ചില സാങ്കേതിക കാര്യങ്ങളില്‍ പി.എസ്.സിയും സര്‍ക്കാരും തമ്മില്‍ അന്തിമ ധാരണയില്‍ എത്തേണ്ടതുണ്ട്. ഇതാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട.

വൈകിട്ട് 6.30 ന് മുഖ്യമന്ത്രി കോണ്‍ഫറന്‍ഹാളില്‍ നടക്കുന്ന യോഗത്തില്‍ പി.എസ്.സി ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. എന്നാല്‍ എല്ലാ ധാരകളില്‍ സംവരണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാടെടുത്തില്ല.

Exit mobile version