വനിതാ മതിലിന് എല്ലാ പിന്തുണയും; സ്ത്രീകള്‍ ഭരണഘടനാപരമായ അവകാശം ആഘോഷിക്കട്ടെ എന്ന് ജിഗ്‌നേഷ് മേവാനി

സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാനം ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്ന അദ്ദേഹം

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് എംഎല്‍എയും ദളിത് അവകാശപ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. വനിതാ മതില്‍ എന്ന ആശയം സമൂഹത്തിന് ഗുണപരമാണ്. അതിനെ പിന്തുണയ്ക്കാതിരിക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ അവരുടെ ഭരണ ഘടനാ പരമായ അവകാശം ആഘോഷമാക്കട്ടെയെന്നും ജിഗ്‌നേഷ് മേവാനി ചെന്നൈയില്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാനം ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്ന അദ്ദേഹം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരള സര്‍ക്കാര്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതില്‍ നാളെ വൈകീട്ടാണ് സംഘടിപ്പിക്കുന്നത്.

ഇടത്പക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ അവസാന വട്ട ഒരുക്കത്തിലാണ് സംഘാടകര്‍. പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചാണ് പ്രചാരണം.

ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെയുണ്ടായ സംഭവങ്ങളുടെ
പശ്ചാത്തലത്തിലായിരുന്നു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാനമെന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version