അത്യാധുനിക തീയ്യേറ്റര്‍ കോംപ്ലക്‌സ്, 150 കിടക്കകള്‍! പൊന്നാനിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി; സര്‍ക്കാരിനെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍

ആരോഗ്യ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലോകോത്തര നിലവാരമുള്ള ഇന്‍സ്‌റ്യൂട്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോട് കൂടി പൊന്നിനിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി. അത്യാധുനിക തീയ്യേറ്റര്‍ കോംപ്ലക്‌സ്, 150 കിടക്കകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലോകോത്തര നിലവാരമുള്ള ഇന്‍സ്‌റ്യൂട്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് ആരോഗ്യരംഗം മാറ്റത്തിന്റെ പാതയിലാണെന്നു പറഞ്ഞ അദ്ദേഹം സ്വകാര്യ ആശുപത്രികളിലെ അമിതാ ചികില്‍സാ നിരക്കിനെ വിമര്‍ശിച്ചു. ഹെല്‍ത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. ആരാഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ തീയ്യേറ്റര്‍ കോംപ്ലക്‌സിന്റേയും മന്ത്രി കെടി ജലീല്‍ കാരുണ്യ ഫാര്‍മസിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു.

Exit mobile version