പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 117 അപകടങ്ങള്‍,46 മരണങ്ങള്‍

മൂന്ന് സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡുക്കള്‍ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനാണ് പോലീസ് ശ്രമം. പക്ഷെ ഇവിടെയും അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്

മിഥിലാപുരി: പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തില്‍ പാലാ പൊന്‍കുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങള്‍ പതിവായത്. അപകടം തടയാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡാണ് കഴിഞ്ഞ ദിവസം 3 പേരുടെ ജീവനെടുത്തത്. മിഥിലാപുരിയിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡിനിടയില്‍ നേര്‍ക്കുനേര്‍ വന്ന സ്വകാര്യബസും കാറും കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ ഈ ബാരിക്കേഡിനിടിയില്‍ ഒരേ സമയം കടന്ന് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ 46 പേരുടെ ജീവനാണ് പൊലീഞ്ഞത്. അപകടങ്ങള്‍ ഏറിയതോടെ നാറ്റ്പാക്ക് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. ഈ സുരക്ഷാക്രമീകരണങ്ങള്‍ റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡുക്കള്‍ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനാണ് പോലീസ് ശ്രമം. പക്ഷെ ഇവിടെയും അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്.

Exit mobile version