തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു; നോവായി ഇൻസ്പെക്ടർ ബേബി

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഇ.ആർ ബേബിയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.

ഗർഭത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചു; പണം തട്ടാൻ ശ്രമിച്ചു; കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോൾ ഉദ്യോഗസ്ഥന് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ബേബിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച ജില്ലാ പൊലീസ് മേധാവി സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് കുടുംബസംഗമം റദ്ദാക്കിയതായി അറിയിച്ചു.

Exit mobile version