വിവാഹശേഷം ഇറങ്ങി; 11 വർഷം കൊണ്ട് 64 രാജ്യം പിന്നിട്ട് അമേരിക്കൻ ദമ്പതികൾ! അവസാനിക്കാതെ ഹൊവാർഡിന്റെയും ആനിന്റെയും ഹണിമൂൺ യാത്ര, ഇപ്പോൾ കൊച്ചിയിൽ

US couple | Bignewslive

ഫോർട്ടുകൊച്ചി: വിവാഹശേഷം ചെറിയൊരു ഹണിമൂൺ യാത്രയ്ക്കായി ഇറങ്ങിയതായിരുന്നു അമേരിക്കക്കാരായ മൈക്ക് ഹൊവാർഡും ആനും. 11 വർഷം കൊണ്ട് 64 രാജ്യമാണ് ഇരുവരും പിന്നിട്ടത്. ഇതുവരെയും സ്വന്തം നാട്ടിലേയ്ക്ക് ഇരുവരും എത്തിയിട്ടില്ല. നിലവിൽ കൊച്ചിയുടെ ഭംഗി ആസ്വദിക്കുകയാണ് ഈ ദമ്പതികൾ.

ഹണിമൂൺയാത്ര ലോകസഞ്ചാരമാക്കി മാറ്റിയ ഇവരുടെ അടുത്ത യാത്ര യൂറോപ്പിലേയ്ക്കാണ്. മൈക്ക് ഹൊവാർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫോർട്ടുകൊച്ചിയിലെ റെഡ്സ് റെസിഡൻസി ഹോംസ്റ്റേയിലാണ് ഇവർ താമസിക്കുന്നത്. പുറപ്പെടുമ്പോൾ കൈയിൽ അധികം പണം ഉണ്ടായിരുന്നില്ല.

എട്ട്മാസമായി ദമാമിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ; ഒടുവിൽ അമീർ ഹംസയെ തിരുവനന്തപുരത്ത് എത്തിച്ച് ഉദാരമതികൾ; സ്‌നേഹം അറിയിച്ച് കുടുംബം

ഉടനെ നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, യാത്രകൾ യൂട്യൂബിലൂടെ പങ്കുവെച്ചപ്പോൾ നല്ല പ്രതികരണമുണ്ടായി. കുറേശ്ശെ പണവും വരാൻ തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കിയില്ല, യാത്രകൾ തുടങ്ങി. ”ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ തയ്യാറാക്കി. അതും വരുമാനമായി, ചെലവു കുറയ്ക്കാൻ സസ്യഭക്ഷണം മാത്രം കഴിച്ചു. എല്ലാത്തരത്തിലും ചെലവ് കുറച്ചുള്ള ജീവിതമാണ്. കുറഞ്ഞ ചെലവിലേ താമസിക്കൂ. യാത്രയ്ക്ക് കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കും…” – ആൻ യാത്രയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി.

2012ൽ ന്യൂയോർക്കിൽ നിന്നാണ് യാത്ര തുടങ്ങിയത്. അവിടെ നിന്ന് ബ്രസീലിലേക്ക്, സൗത്ത് അമേരിക്ക, അർജന്റീന, ചിലി, പെറു, ഇക്വഡോർ, ബൊളീവിയ, ഉറുഗ്വേ, സൗത്ത് ആഫ്രിക്ക, താൻസാനിയ, കെനിയ, ചൈന, ജപ്പാൻ, വിയറ്റ്നാം, ഓസ്ട്രേലിയ ഇങ്ങനെ നീളുന്നു ഇവർ സഞ്ചരിച്ച രാജ്യങ്ങൾ.

യാത്ര എപ്പോഴാണ് തീരുക എന്ന് ഇവർക്ക് തന്നെ നിശ്ചയമില്ല. ഹണിമൂൺ തീരുന്നതുവരെ യാത്ര തുടരുമെന്ന് ഇവർ പറയുന്നു. നാട്ടിലേക്കു തിരിച്ചുപോയിട്ട് വലിയ കാര്യമില്ല. അമേരിക്കയിൽ ഇവർക്ക് താമസിക്കാൻ സ്വന്തം വീടില്ല. ലോകത്തിലെ ഏറ്റവും ദീർഘവും ഇതുവരെ കേൾക്കാത്തതുമായ ഹണിമൂണിന്റെ ആഹ്ലാത്തിലാണ് ഈ അമേരിക്കൻ ദമ്പതികൾ.

Exit mobile version