ബെൽറ്റ് കൊണ്ട് നിരന്തരം മർദ്ദനം; കണ്ണിനും അടിച്ചു, കാഴ്ച ശക്തി പോലും തകരാറിലാക്കി ഭാര്യയോട് കൊടുംക്രൂരത! കൊണ്ടോട്ടിയിൽ ഭർത്താവ് അറസ്റ്റിൽ

കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയിൽ ഭാര്യയെ മർദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ശാരീരികമായും മാനസികമായും ഭർത്താവ് ഫിറോസ് സഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

കഴിഞ്ഞമാസം പതിനഞ്ചിന് ചെറിയ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ബെൽറ്റ് കൊണ്ട് കണ്ണിനുൾപ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു. മൃഗീയ മർദനത്തെത്തുടർന്ന് യുവതി കുഴഞ്ഞു വീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടി.

അതേസമയം, മർദനത്തിലാണ് പരിക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭർത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വെളിപ്പെടുത്തി. സമാന തരത്തിലുള്ള മർദനങ്ങൾ പതിവായിരുന്നെന്നും ഭാര്യ എന്ന പരിഗണന പോലും ഇതുവരെ ലഭിച്ചില്ലെന്ന് സഫിയ പറയുന്നു. ക്രൂരതയിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപെടുത്തി.

നേരത്തെയും ഭർത്താവിന്റെ മർദനത്തെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നെന്നും തുടർന്ന് പ്രശ്‌നം ഒത്തുതീർപ്പാക്കി മടങ്ങി വരികയുമായിരുന്നെന്നും യുവതി പറഞ്ഞു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

Exit mobile version